നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽത്തല്ലി; എഎസ്ഐക്ക് സസ്പെൻഷൻ

ടുക്കി അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജിയെ ആണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്

Update: 2025-03-04 12:22 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലിയതോടെ എഎസ്ഐക്ക് സസ്പെൻഷൻ. ഇടുക്കി അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജിയെ ആണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മൂന്ന് വർഷം മുൻപ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ സ്ത്രീയുമായി എഎസ്ഐ സൗഹൃദത്തിലായിരുന്നു. ഈയിടെ വിദേശത്ത് ജോലി ചെയ്യുന്നയാളുടെ ഭാര്യയായ മറ്റൊരു യുവതിയുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചു.

ഇവർ രണ്ടുപേരും കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിൽ കണ്ടുമുട്ടിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതോടെ എഎസ്ഐ യെ ഇടുക്കി എ.ആർ ക്യാംപിലേക്കു സ്ഥലംമാറ്റിയെങ്കിലും അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News