സിനിമ, സീരിയല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി

Update: 2021-04-29 12:20 GMT
Editor : Nidhin | By : Web Desk

കേരളത്തിൽ സീരിയൽ, സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. നേരത്തെ തന്നെ പല മലയാള സിനിമകളുടെയും ഷൂട്ടിങ് കോവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് നിർത്തിവച്ചിരുന്നു.

കേരളത്തിൽ ഇന്ന് 38,607 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസർഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Advertising
Advertising

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 116 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 300 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5217, കോഴിക്കോട് 4811, തൃശൂർ 3922, തിരുവനന്തപുരം 3439, മലപ്പുറം 3648, കോട്ടയം 3211, പാലക്കാട് 1239, കൊല്ലം 2050, ആലപ്പുഴ 2033, കണ്ണൂർ 1813, പത്തനംതിട്ട 1160, ഇടുക്കി 1121, കാസർഗോഡ് 1025, വയനാട് 888 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

110 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, കോട്ടയം 14, തിരുവനന്തപുരം 12, കാസർഗോഡ് 11, പത്തനംതിട്ട, പാലക്കാട്, വയനാട് 10 വീതം, എറണാകുളം, തൃശൂർ 5 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂർ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂർ 1045, കാസർഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,44,301 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,69,831 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,009 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News