വനിതാ ഓട്ടോ ഡ്രൈവറെ മർ​ദിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ

ബന്ധുവും ഭർത്താവും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍

Update: 2024-06-12 13:28 GMT

എറണാകുളം: വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ യുവതിയുടെ ബന്ധു അടക്കം രണ്ടുപേർ അറസ്റ്റിൽ. കുഴുപ്പിള്ളി സ്വദേശി പ്രിയങ്ക, നായരമ്പലം സ്വദേശി വിഥുന്‍ ദേവ് എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയും ബന്ധുവുമായ പ്രിയങ്കയും ഭർത്താവും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

തിങ്കളാഴ്ച രാത്രി ഓട്ടോ സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് മൂന്ന് പേര്‍ ഓട്ടം വിളിച്ചത്. പിന്നാലെ വൈപ്പിന്‍ ബീച്ചില്‍ വെച്ച് ജയയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചികിത്സയില്‍ കഴിയുന്ന ജയയെ വനിതാകമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചു.

Advertising
Advertising

മർദനമേറ്റ ജയ അയൽവാസിയും ബന്ധവുമായ പ്രിയങ്കയുമായി അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നാലെ പ്രിയങ്കയെയും ഭർത്താവ് സജീഷിനെയും കുറിച്ച് ജയ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മർദിച്ചത്. ക്വട്ടേഷൻ നൽകിയ പ്രിയങ്കയുടെ ഭർത്താവ് സജീഷിനും മർദിച്ച മൂന്നുപേർക്കുമായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News