ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കൽ പ്രധാന അജണ്ട; നിയമസഭാ സമ്മേളനം നാളെ മുതല്‍

വിഴിഞ്ഞം സമരവും തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ സഭയെ പ്രക്ഷുബ്ദമാക്കും

Update: 2022-12-04 01:49 GMT

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം നാളെ തുടങ്ങും. ഈ മാസം 15 വരെ ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. വിഴിഞ്ഞം സമരവും തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ സഭയെ പ്രക്ഷുബ്ദമാക്കും.

സർവകലാശാല ഭരണത്തിൽ ഗവർണർ തുടർച്ചയായി ഇടപെട്ടതോടെയാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ വേണ്ടിയുള്ള തീരുമാനം സർക്കാർ എടുത്തത്. ഓർഡിനൻസ് മന്ത്രിസഭ പുറപ്പെടുവിച്ചെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് നിയമസഭ സമ്മേളനം വിളിച്ച് ബിൽ കൊണ്ട് വരാൻ സർക്കാർ തീരുമാനിച്ചത്.

Advertising
Advertising

നാളെ മുതൽ 15 വരെ നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ ആദ്യ ദിവസങ്ങളിൽ കേരള പൊതുജന ആരോഗ്യബിൽ അടക്കമുള്ളവയാണ് പരിഗണിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ പരിഗണിക്കും. ബിൽ വരുമ്പോള്‍ പ്രതിപക്ഷ നിലപാട് സർക്കാർ ഉറ്റ് നോക്കുന്നുണ്ട്. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്‍ലിം ലീഗിന് അതിനോട് പൂർണ്ണയോജിപ്പില്ല.

സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ ലീഗിന് അതൃപ്തിയുണ്ട്. എന്നിരുന്നാലും ബില്ലിനെ പിന്തുണയാക്കാനുള്ള സാധ്യത കുറവാണ്. പ്രതിപക്ഷത്ത് അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ ആയുധമാക്കാനാണ് സർക്കാർ നീക്കം. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ നിയമസഭയെ പ്രക്ഷുബ്ദമാക്കും. വിഴിഞ്ഞം സമരം ആയിരിക്കും സർക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കാൻ പോകുന്ന പ്രധാന ആയുധം. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തതടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തും. പദ്ധതിയുടെ കരാർ ഒപ്പ് വച്ചത് ഉമ്മൻചാണ്ടിയാണെന്ന് പറഞ്ഞ് തിരിച്ചടിക്കാനാണ് സർക്കാർ നീക്കം. തിരുവനന്തപുരം കോർപ്പേറഷനിലെ കത്ത് വിവാദം,കോഴിക്കോട് കോതി ,ആവിക്കൽ സമരങ്ങളും പ്രതിപക്ഷം സർക്കാരിനെതിരെ ഉപയോഗിക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News