ആദ്യം സൗഹൃദം, അശ്ലീല ചാറ്റ്, പിന്നീട് ഭീഷണി; പൊലീസുകാർ അടക്കം അശ്വതി അച്ചുവിന്റെ ട്രാപ്പിൽ

കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഏതാനും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം.

Update: 2023-05-04 09:57 GMT
Editor : abs | By : abs

വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അറസ്റ്റിലായ അശ്വതി അച്ചുവിന്റെ ട്രാപ്പിൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും. ചതിയിൽ കുടുങ്ങിയ ചില ഉദ്യോഗസ്ഥർ പരാതി നൽകിയെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നത് അശ്വതിക്ക് തട്ടിപ്പു തുടരാൻ പ്രേരണയായി. പൊലീസുകാരെ തെരഞ്ഞു പിടിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു ഇവരുടെ രീതി. പിന്നീട് അശ്ലീല ചാറ്റ് നടത്തുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനിൽനിന്ന് 40,000 രൂപ തട്ടിയ കേസിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഏതാനും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം.

Advertising
Advertising

68കാരനിൽനിന്ന് പണം കടമായി വാങ്ങിയതാണ് എന്നാണ് അശ്വതി അച്ചു പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ സമയം അവസാനിച്ചതോടെ പൊലീസ് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. ഇപ്പോൾ ഒരു കേസ് മാത്രമാണ് ഇവർക്കെതിരെ ഉള്ളത് എന്നാണ് വിവരം. നേരത്തെ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും അവ പിൻവലിക്കുകയോ ഒത്തുതീർപ്പിലെത്തുകയോ ആയിരുന്നു. 




Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News