ഫുട്ബോൾ ടൂർണമെന്‍റിനിടെ വിദേശതാരത്തിന് കാണികളുടെ മർദനം; പരാതി നല്‍കി

മർദനമേറ്റ ഐവറികോസ്റ്റിൽ നിന്നുള്ള ഹസൻ ജൂനിയർ ആണ് പരാതി നൽകിയത്

Update: 2024-03-13 07:46 GMT
Editor : Jaisy Thomas | By : Web Desk

ഹസൻ ജൂനിയറിനെ കാണികള്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം

മലപ്പുറം: മലപ്പുറം: ഫുട്ബോൾ ടൂർണമെന്‍റിനിടെ വിദേശതാരത്തിന് കാണികളുടെ മർദനമേറ്റതിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തനിക്കുനേരെ കാണികൾ വംശീയാധിക്ഷേപം നടത്തി. തന്നെ കല്ലെറിഞ്ഞെന്നും ഇതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ മർദിച്ചെന്നും കാണിച്ചാണ് ഐവറികോസ്റ്റ് താരം പരാതി നൽകിയത്.

കളിക്കിടെ കോൺറെടുക്കാൻ പോയ തന്നെ കാണികൾ  കുരങ്ങനെന്ന് വിളിച്ചെന്നും ഒരാൾ കല്ലെറിഞ്ഞെന്നുമാണ് ഹസൻ ജൂനിയർ പരാതിൽ പറയുന്നത്. തിരിഞ്ഞുനിന്ന തന്‍റെ നേരെ ഇയാൾ വീണ്ടും കല്ലെറിഞ്ഞു. വംശീയാധിക്ഷേപം തുടർന്ന് കല്ലെറിഞ്ഞതോടെ താൻ അവിടെ നിന്ന് പോയി. ഇതിനിടെ എതിർ ടീമിന്‍റെ മാനേജ്മെന്‍റും കാണികളും തന്നെ ആക്രമിച്ചെന്നും എസ്പിക്ക് നൽകിയ പരാതിയിലുണ്ട്.

Advertising
Advertising

കഴിഞ്ഞ ഞായാറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അരീക്കോട്ടിൽ പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രകാട്ടൂർ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്‍റിനിടെയാണ് സംഘർഷമുണ്ടായത്. ജവഹർ മാവൂരിന്‍റെ താരമായ ഹസൻ ജൂനിയർ ന്യൂലാല പൂക്കൊളത്തൂർ എന്ന ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു. മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News