കാട്ടാക്കടയില്‍ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ ആളെ ആക്രമിച്ച കേസ്; പ്രതികൾ പിടിയിൽ

ഈ മാസം മൂന്നിനാണ് ബന്ധുവിന്‍റെ വീട്ടിലെ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞു മടങ്ങിയ മധുവിനെ ഇവർ ആക്രമിച്ചത്

Update: 2024-03-16 01:04 GMT

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട പൂവച്ചലിൽ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ ആളെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പൂവച്ചൽ പന്നിയോട് സ്വദേശികളായ ഹരികൃഷ്ണൻ, ജയകൃഷ്ണൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ഈ മാസം മൂന്നിനാണ് ബന്ധുവിന്‍റെ വീട്ടിലെ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞു മടങ്ങിയ മധുവിനെ ഇവർ ആക്രമിച്ചത്.

ബന്ധുവിന്‍റെ വീട്ടിൽ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞു മടങ്ങിയ വീരണക്കാവ് സ്വദേശി മധുവിനെയാണ് ഈ മാസം മൂന്നിന് മൂന്നുപേർ ചേർന്ന് ആക്രമിച്ചത്. വണ്ടി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് മധു വ്യക്തമാക്കിയിരുന്നു.

സംഭവദിവസം തന്നെ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഒടുവിലാണ് ഇന്ന് ഹരികൃഷ്ണൻ, ജയകൃഷ്ണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ൽ സംഘം ചേർന്ന് കാട്ടാക്കട പൊലീസിനെ ആക്രമിക്കുകയും ജീപ്പ് അടിച്ചു തകർക്കുകയും പൊലീസിന് നേരെ പെട്രോൾ ബോബ് എറിയുകയും ചെയ്തത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് നിലവിൽ അറസ്റ്റിലായവർ. ഹരികൃഷ്ണൻ കാപ്പ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കൂടിയാണ്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News