തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം

Update: 2025-05-16 05:25 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.ഇർഷാദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

കഴിഞ്ഞദിവസം മലപ്പട്ടത്ത് സിപിഎം -യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.ഇതിന്‍റെ തുടര്‍ച്ചയായാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംഘർഷത്തിൽ 75 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഎം പ്രവർത്തകർക്കും എതിരെയാണ് കേസ്. രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലാണ് സംഘർഷമുണ്ടായത്.

Advertising
Advertising

അതിനിടെ പാനൂരിൽ കെ.എസ്.യു -യൂത്ത് കോൺഗ്രസ് പതാകകൾ കത്തിച്ചതിൽ 15 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ കയറി പതാകകളെടുത്ത് റോഡിലിട്ട് കത്തിച്ചെന്നാണ് പരാതി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News