ചിറയിൻകീഴ് ദുരഭിമാന മർദനം: ഭാര്യസഹോദരനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് മർദനമേറ്റ മിഥുൻ

പള്ളിയിലെ രീതിപ്രകാരം വിവാഹം നടത്തണം എന്ന് സഹോദരന്‍ ഡാനിഷ് നിർബന്ധം പിടിച്ചു . മതം മാറാൻ പറ്റില്ലെന്ന് ഡാനിഷിനോട് പറഞ്ഞു. ഇതിനെ തുടർന്നാണ് പ്രകോപനമില്ലാതെ തന്നെ മർദിച്ചതെന്ന് മിഥുൻ

Update: 2021-11-07 14:53 GMT

തിരുവനന്തപുരം ചിറയിൻകീഴ് ദുരഭിമാന മർദനത്തിൽ ഭാര്യസഹോദരനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് മർദനമേറ്റ മിഥുൻ. പള്ളിയിലെ രീതിപ്രകാരം വിവാഹം നടത്തണം എന്ന് സഹോദരന്‍ ഡാനിഷ് നിർബന്ധം പിടിച്ചു . മതം മാറാൻ പറ്റില്ലെന്ന് ഡാനിഷിനോട് പറഞ്ഞു. ഇതിനെ തുടർന്നാണ് പ്രകോപനമില്ലാതെ തന്നെ മർദിച്ചതെന്ന് മിഥുൻ മീഡിയവണിനോട് പറഞ്ഞു .

ഒക്ടോബർ 31ന് നടന്ന സംഭവത്തിന് പിന്നാലെ പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. വെള്ളിയാഴ്ച ഊട്ടിയിൽനിന്ന്​ കസ്​റ്റഡിയിലെടുത്ത ഡാനിഷിനെ ശനിയാഴ്ച ആറ്റിങ്ങലിൽ എത്തിച്ച്​ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. ഡാനിഷിന്റെ സഹോദരി ദീപ്തി പട്ടികജാതിക്കാരനായ മിഥുൻ കൃഷ്ണനെ പ്രണയിച്ച്​ വിവാഹം കഴിച്ചതാണ് മര്‍ദനത്തിലേക്ക് എത്തിയത്. 

Advertising
Advertising

വീട്ടുകാരുടെ സമ്മതമില്ലാതെ ബോണക്കാട്ടെ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഇതിന് പിന്നാലെ വിവാഹം നടത്തി നല്‍കാമെന്ന് പറഞ്ഞ് ദീപ്തിയുടെ വീട്ടുകാര്‍ ഇരുവരെയും ചിറയിന്‍കീഴിലേക്ക് വിളിച്ചുവരുത്തി. എന്നാൽ മതംമാറാന്‍ ദീപ്തിയും മിഥുനും എതിര്‍ത്തതോടെ പള്ളിയിലെ ചര്‍ച്ച അവസാനിച്ചു. പിന്നീട് അമ്മയെ കാണാന്‍ വീട്ടിലേക്ക് വിളിച്ചിട്ട് വഴിയിലിട്ട് ദീപ്തിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന ക്രൂരമായി മര്‍ദിക്കുകയായിരുന്നു.


Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News