കൊല്ലം കുണ്ടറയില്‍ സംഘര്‍ഷം അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ ആക്രമണം; നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്

പൊലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു

Update: 2024-02-25 17:49 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം: കുണ്ടറയിൽ പൊലീസിനുനേരെ ആക്രമണം. സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.

ഇന്ന് വൈകിട്ട് 7.45ഓടെ കുണ്ടറ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജങ്ഷനിലായിരുന്നു സംഭവം. സ്ഥലത്ത് നാലംഗ സംഘം തമ്മിൽ തല്ല് നടക്കുന്നതായുള്ള വിവരം ലഭിച്ച് എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐമാരായ സുജിത് എസ്, എൻ. സുധീന്ദ്ര ബാബു, സി.പി.ഒമാരായ ജോർജ് ജെയിംസ്, സുനിൽ എ എന്നിവർക്കാണ് മർദനമേറ്റത്.

സംഘർഷവുമായി ബന്ധപ്പെട്ട് പേരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തിൽ ചന്തു നായർ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Summary: Attack on the police in Kollam's Kundara; Four officers were injured

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News