അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാം

Update: 2023-11-15 10:12 GMT

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ആണ് നടപടി. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാം.


ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയിൽ കടക്കരുത് എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തിൽ ഹുസൈൻ ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Advertising
Advertising


അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.

Full View


12 പ്രതികളുടെ ഇടക്കാല ഹരജിയും കോടതി തള്ളി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് 2024 ജനുവരിയിൽ അപ്പീലുകളിൽ വാദം കേൾക്കും. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News