തിരുവനന്തപുരം പാളയം മാർക്കറ്റ് പൊളിക്കാൻ ശ്രമം; നീക്കം കോടതി ഉത്തരവ് മറികടന്ന്
ഏപ്രിൽ 10 വരെ വ്യാപാരികളെ കുടിയൊഴിപ്പിക്കരുതെന്നാണ് കോടതി നിർദേശം
Update: 2025-04-09 09:49 GMT
തിരുവനന്തപുരം: കോടതി ഉത്തരവ് ലംഘിച്ച് പാളയം മാർക്കറ്റ് പൊളിക്കാൻ ശ്രമം. തിരുവനന്തപുരം പാളയത്തെ കണ്ണിമേറ മാർക്കറ്റിൽ നിന്ന് മത്സ്യവിൽപ്പനക്കാരെ ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് കെട്ടിടം പൊളിക്കാനുള്ള നീക്കം. പുനർ നിർമാണത്തിനായി കടകള്‍ പൊളിച്ചു നീക്കാനുള്ള കോർപറേഷൻ തീരുമാനത്തിന് ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകിയിരുന്നു. ഏപ്രിൽ 10 വരെ വ്യാപാരികളെ കുടിയൊഴിപ്പിക്കരുതെന്നാണ് കോടതി നിർദേശം.