വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമം; മൂന്നുപേർ പിടിയിൽ

കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന വാഹനം പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സംഭവം

Update: 2025-10-02 15:43 GMT

മലപ്പുറം: കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമം. മലപ്പുറം തിരൂർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നിർമലിനെയാണ് വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് പിടികൂടി.

ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി, അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ, കടുങ്ങപുരം സ്വദേശി ജംഷീർ എന്നിവരാണ് പിടിയിലായത്. 35 കിലോമീറ്ററോളം പിന്തുടർന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News