പ്ലസ് ടു കെമിസ്ട്രി പരീക്ഷാ ഫലം അട്ടിമറിക്കാൻ ശ്രമം; അധ്യാപകർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

'വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് തെളിഞ്ഞു'

Update: 2022-06-21 09:02 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷാ ഫലം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മൂല്യനിർണയത്തിനെത്തിയ അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തിയത് അംഗീകരിക്കാനാകില്ല.

വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് തെളിഞ്ഞെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇത്തവണ 83.87 ആണ് പ്ലസ് ടുവിന്‍റെ വിജയശതമാനം. കഴിഞ്ഞവർഷം ഇത് 87.94 ശതമാനമായിരുന്നു. 3, 61091 പേരിൽ 3,02865 കുട്ടികൾ വിജയിച്ചു. സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News