ആശുപത്രിയിൽ നഴ്‌സ് വേഷം ധരിച്ചെത്തി യുവതിക്ക് നേരെ കൊലപാതകശ്രമം; ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ

കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയായ യുവതിക്ക് നേരെയാണ് കൊലപാതകശ്രമമുണ്ടായത്, പ്രസവത്തിന് ശേഷം വിശ്രമത്തിലായിരുന്നു ഇവർ

Update: 2023-08-04 17:15 GMT

പത്തനംതിട്ട: പരുമല ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയായിരുന്നു അക്രമം. സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ ഭർത്താവിന്റെ വനിതാ സുഹൃത്തിനെ പൊലീസ് പിടികൂടി.

കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയായ യുവതിക്ക് നേരെയാണ് കൊലപാതകശ്രമമുണ്ടായത്. പ്രസവത്തിന് ശേഷം വിശ്രമത്തിലായിരുന്നു ഇവർ. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായ അനുഷ ആശുപത്രിയിൽ നഴ്‌സിന്റെ വേഷം ധരിച്ചെത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഞരമ്പിലേക്ക് വിഷം കുത്തിവെച്ചാണ് ഇവർ കൃത്യത്തിന് ശ്രമിച്ചത്. തുടർന്ന് യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.പരിചയമില്ലാത്ത സ്റ്റാഫിനെ ആശുപത്രിയിൽ കണ്ട ജീവനക്കാർ ഇവരെ തടഞ്ഞുവെച്ചാണ് പൊലീസിലേൽപ്പിച്ചത്.


Full View


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News