വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്

കോടതി ഉത്തരവിനെ തുടർന്ന് വാടക വീട് ഒഴിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു തീകൊളുത്താന്‍ ശ്രമിച്ചത്

Update: 2026-02-27 05:35 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീക്കൊളുത്താൻ ശ്രമം. യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ എ എസ് ഐ യെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച സംഭവത്തിലാണ് കേസ്.

മലാപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഷെറിന് എതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. കോടതി ഉത്തരവിനെ തുടർന്ന് വാടക വീട് ഒഴിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അക്രമം. പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും പൊള്ളൽ ഏൽപ്പിക്കാൻ ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News