'നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണ്, സംരംഭകർക്കൊപ്പം സർക്കാറുണ്ട്'; വ്യവസായികൾക്ക് മുഖ്യമന്ത്രിയുടെ വാട്ട്സാപ്പ് സന്ദേശം

'ദൈവത്തിൻ്റെ സ്വന്തം നാട് ഇപ്പോൾ നിക്ഷേപകരുടെ സ്വന്തം നാടാണെന്ന്' മുഖ്യമന്ത്രി അയച്ച സന്ദേശത്തിൽ പറയുന്നു

Update: 2026-02-27 05:26 GMT
Editor : ലിസി. പി | By : Web Desk

 തിരുവനന്തപുരം: ഡാറ്റ ചോർച്ച വിവാദത്തിനിടെ വ്യവസായികൾക്കും മുഖ്യമന്ത്രിയുടെ സന്ദേശം. 'ചീഫ് മിനിസ്റ്റർ ഓഫീസ് കേരള' എന്ന പേരിലുള്ള വാട്ട്സാപ്പ് അക്കൗണ്ടിൽ നിന്നാണ് വ്യവസായികൾക്ക് സന്ദേശം ലഭിച്ചത്. 'നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണ്, സംരംഭകർക്കൊപ്പം സർക്കാറുണ്ട്' എന്ന പോസ്റ്ററും സന്ദേശത്തിലുണ്ട്.

'ദൈവത്തിൻ്റെ സ്വന്തം നാട് ഇപ്പോൾ നിക്ഷേപകരുടെ സ്വന്തം നാടാണെന്ന്' മുഖ്യമന്ത്രി അയച്ച സന്ദേശത്തിൽ പറയുന്നു. വ്യവസായികളുടെ പിന്തുണക്ക് മുഖ്യമന്ത്രി നന്ദിയും അറിയിക്കുന്നു. വ്യവസായ വകുപ്പിന് ചരിത്രത്തിലാദ്യമായി നിരവധി ദേശീയ , അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചതായും മുഖ്യമന്ത്രിയുടെ സന്ദേശത്തിലുണ്ട്. എന്നാല്‍ വ്യവസായികളുടെ വ്യക്തിഗത വിവരങ്ങൾ കെ.സ്മാർട്ട് വഴിയാണോ എടുത്തത് എന്നതിൽ വ്യക്തതയില്ല. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News