'സ്റ്റേ നിലനിൽക്കേ 'കേരള സ്റ്റോറി 2' സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി'; നിര്‍മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി

ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Update: 2026-02-27 05:55 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി:'കേരള സ്റ്റോറി 2' സിനിമയുടെ നിർമാതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹരജി. സിനിമ ബംഗാളിൽ പ്രദർശിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹരജി. ഓൺലൈൻ ബുക്കിങ് ആരംഭിച്ചതായും ഹരജിയിൽ പറയുന്നു.  സിനിമയുടെ റിലീസ് തടഞ്ഞുള്ള സിംഗിൾ നെഞ്ചിന്റെ സ്റ്റേ നിലനിൽക്കേയാണ് നിർമ്മാതാക്കളുടെ നീക്കം. ഹരജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചിൽ ഉന്നയിക്കും.

അതേസമയം,  കേരള സ്റ്റോറി സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. സെൻസർ ബോർഡ് അനുമതിക്കെതിരായ റിവിഷൻ ഹരജിയിൽ കേന്ദ്ര സർക്കാർ 15 ദിവസത്തിനകം തീരുമാനം എടുക്കണം. അതുവരെ ചിത്രം റിലീസ് ചെയ്യരുത് എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ പൊതുതാല്‍പര്യ സ്വഭാവമുള്ള ഹരജി എങ്ങനെ സിംഗിള്‍ ബെഞ്ചിന് കേള്‍ക്കാനാകുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

Advertising
Advertising

കൂടാതെ എന്ത് സ്വകാര്യ താല്‍പര്യമാണ് ലംഘിക്കപ്പെട്ടതെന്ന് ഹരജിക്കാര്‍ വ്യക്തമാക്കണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. സിനിമയുടെ റിലീസ് തടയുന്നത് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നായിരുന്നു നിർമ്മാതാവിന്റെ വാദം. ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. സിനിമ കേരളത്തെ അപമാനിക്കുന്നതല്ലെന്നും നിർമ്മാതാവ് അവകാശപ്പെട്ടു. ഇന്നലെ രാത്രി ജസ്റ്റിസ് ശുശ്റാന്ത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ്പി. വി ബാലകൃഷ്ണൻ എന്നവരുടെ ഡിവിഷൻ ബെഞ്ച് സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് അപ്പീൽ പരിഗണിച്ചത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News