'എവിടെയോ ഒരാളെ ഓപറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയിന്നോ, എന്തോ ആണ് പറയുന്നത്': വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ എം. സ്വരാജ്

അതൊരു അബദ്ധം പറ്റിയതാണെന്നും സ്വരാജ്

Update: 2026-02-27 05:18 GMT

കൊച്ചി: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് നടത്തിയ പ്രസ്താവന ചർച്ചയാകുന്നു. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.

''എവിടെയോ ഒരാളെ ഓപറേഷൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക പോയിന്നോ, എന്തോ ആണ് പറയുന്നത്. എന്ന് ഓപറേഷൻ ചെയ്തതാണ്, എന്നുപോയ കത്രികയാണ് എന്നൊന്നും നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല.

ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവം, കെടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വച്ചിട്ട് വച്ചുകൊടുത്തതായിരിക്കുമോ?. അതൊരു അബദ്ധം പറ്റിയതാണ്. അതൊരു മെഡിക്കൽ നെ​ഗ്ലിജൻസാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.

Advertising
Advertising

വേണമെങ്കിൽ അത് അന്വേഷിച്ച് പോയാൽ ഏത് കാലത്താണ് എന്നൊക്കെ കണ്ട് പിടിക്കാൻ പറ്റും. അങ്ങനെ അന്വേഷിച്ച് പോയി അന്ന് ആരായിരുന്നു മന്ത്രി എന്ന് പറയലല്ല മറുപടി.

ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരം വാർത്തകൾ വരാറുണ്ട്. സംഭവം പരിശോധിച്ച് നടപടിയെടുക്കണം. അത് ന്യായീകരിക്കാനോ അത് നന്നായി എന്ന് ആരെങ്കിലും തയ്യാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂ'' സ്വരാജ് വ്യക്തമാക്കി.

ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ് വിമർശിച്ചു. കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തര നിലവാരത്തിൽ ഉള്ളതാണ്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ് പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News