‘കുഞ്ചാക്കോ ബോബൻ വരുന്നോ നമ്മുടെ സ്കൂളിൽ ബിരിയാണിയുണ്ട്’; ബിരിയാണി മൂഡിൽ പെരിങ്ങമ്മല ഗവ.യു.പി സ്കൂൾ
കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടിയും താരത്തെ സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരുന്നു
Update: 2025-08-08 09:01 GMT
തിരുവനന്തപുരം: സ്കൂളിലെ മെനുപരിഷ്കരണം നടപ്പിലായതിന് പിന്നാലെ കുട്ടികൾക്ക് ബിരിയാണി വിളമ്പി സർക്കാർ സ്കൂളുകൾ. ജയിലിലല്ല സ്കൂളുകളിലാണ് മികച്ച ഭക്ഷണം നൽകേണ്ടതെന്ന നടൻ കുഞ്ചാക്കേ ബോബന്റെ പരാമർശമേറ്റെടുത്ത കുട്ടികൾ സ്കൂളിലെ ബിരിയാണി കഴിക്കാൻ താരത്തെ ക്ഷണിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടിയും താരത്തെ സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് അധികൃതർ ബിരിയാണി വിളമ്പിയത്.
അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ബിരിയാണിയുണ്ടാക്കുന്നതിന്റെയും വിദ്യാർഥികൾ ബിരിയാണിയെ കുറിച്ച് റിവ്യൂ നടത്തുന്നതിന്റെയും റീലുകളും പുറത്തുവന്നിട്ടുണ്ട്.
വിഡിയോ കാണാം