പാലക്കാട്ട് കഞ്ചാവ് കടത്താൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവർക്ക് മർദനം; പ്രതികള്‍ പിടിയില്‍

ഈ മാസം രണ്ടിനായിരുന്നു സംഭവം

Update: 2025-03-11 06:36 GMT
Editor : Lissy P | By : Web Desk

പാലക്കാട്: കൂട്ടുപാതയിൽ കഞ്ചാവ് കടത്ത് വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ മർദിച്ച യുവാക്കൾ പൊലീസ് പിടിയിൽ. ചന്ദ്രനഗർ സ്വദേശികളായ ജിതിൻ, അനീഷ്, കൂട്ടുപാത സ്വദേശി സ്മിഗേഷ് എന്നിവരാണ് പിടിയിലായത്.

വടവന്നൂർ സ്വദേശിയായ അബ്ബാസിനെയാണ് യുവാക്കള്‍ മര്‍ദിച്ചത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. കസബ പൊലീസാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ ഷാജിയും ജിതിനും നേരത്തെ കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News