'അനാവശ്യ ചോദ്യങ്ങളെന്തിനെന്ന് ചോദിച്ചതേയുള്ളൂ, യുവതി ബഹളം തുടങ്ങി': യുട്യൂബ് ചാനൽ അവതാരകയുടെ പരാതി വ്യാജമെന്ന് ഓട്ടോ തൊഴിലാളികൾ
അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഓട്ടോ തൊഴിലാളികൾ
യുട്യൂബ് ചാനല്‍ അവതാരക
കൊച്ചി: ആലുവയിൽ
അവതാരകയെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി വ്യാജമെന്ന് ഓട്ടോ തൊഴിലാളികൾ. അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തെ ഓട്ടോ തോഴിലാളികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാനെത്തിയ കുട്ടികളോട് അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന പരാതിയെ കുറിച്ച് അവതാരകയോട് തിരക്കുക മാത്രമാണ് ചെയ്യരുതെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവതാരക മോശമായി പെരുമാറി എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരാണ് എന്ന വ്യാജേനയായിരുന്നു ഇവരുടെ പ്രകടനങ്ങളെന്നും തൊഴിലാളികൾ പറഞ്ഞു. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.