കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ 9,000 കോഴികളെ ദയാവധത്തിനു വിധേയമാക്കും

Update: 2024-05-23 15:20 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ 9,000 കോഴികളെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നൊടുക്കും.

ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്കും കടത്തലിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Summary: Avian flu has been confirmed in Kottayam's Manarcadu government poultry farm

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News