പുല്ലുമേട് കാനനപാതയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു

ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്

Update: 2024-01-08 07:25 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: സത്രം പുല്ലുമേട് കാനനപാതയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്.പുല്ല് മേടിനും  കഴുതക്കുഴിക്കും ഇടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

കുഴഞ്ഞ് വീണ യുവരാജിനെ രാത്രിയോടെ പുല്ലുമേട്ടിലെ താൽക്കാലിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യകേന്ദ്രം മോർച്ചറിയിൽ. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News