അയ്യപ്പ സംഗമം: ഓൺലൈനായി രജിസ്റ്റർ ചെയ്ത 4245 പേരിൽ എത്തിയത് 623 പേർ മാത്രം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയ്യപ്പസംഗമത്തിന് ആശംസയറിയിച്ചു

Update: 2025-09-20 12:46 GMT

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 4245 പേരിൽ പരിപാടിക്കെത്തിയത് 623 പേർ മാത്രം. ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ച 500ൽ അധികം പ്രതിനിധകളും പരിപാടിയുടെ ഭാഗമായി. രണ്ടായിരത്തോളം പേർ പങ്കെടുത്തു എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയനാണ് ദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തത്. ശബരിമല വികസന മാസ്റ്റർ പ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയ്യപ്പസംഗമത്തിന് ആശംസയറിയിച്ചു. ദേവസ്വം മന്ത്രി വി.എൻ വാസവൻ യോഗിയുടെ ആശംസ ഉദ്ഘാടന വേദിയിൽ വായിച്ചു. അയ്യപ്പസംഗമത്തിന് ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും സംഗമം വിജയിക്കട്ടെ എന്നും യോഗി കത്തിൽ പറഞ്ഞു. സംഗമത്തിന്റെ ലക്ഷ്യം വിജയിക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News