ബഹാഉദ്ദീൻ നദ് വിയെ സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി

ലീഗ് വിരുദ്ധ പക്ഷ നേതാവ് വാക്കോട് മൊയ്തീൻ കുട്ടി ഫൈസിയാണ് പുതിയ പ്രസിഡന്റ്

Update: 2025-05-27 12:36 GMT

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബഹാഉദ്ദീൻ നദ് വിയെ മാറ്റി. ലീഗ് വിരുദ്ധ പക്ഷ നേതാവ്  വാക്കോട് മൊയ്തീൻ കുട്ടി ഫൈസിയാണ് പുതിയ പ്രസിഡന്റ്.

ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം. സമസ്തയിലെ ലീഗ് അനുകൂലിയാണ് കേന്ദ്ര മുശാവറ അംഗം കൂടിയായിട്ടുള്ള ബഹാഉദ്ദീൻ നദ്‌വി.

സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ലീഗ് അനുകൂലികളിലെ പ്രധാനിയായ നദ്‌വിയെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്നത്. സമസ്തയുടെ കീഴിലുള്ള മദ്രസ അധ്യാപകരുടെ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ. സംഘന ഇന്ന് ജനറൽബോഡി വിളിച്ചുചേർത്തിരുന്നു.

ആ യോഗത്തിൽവെച്ചാണ് സുപ്രധാനമായ തീരുമാനം വന്നത്. അതേസമയം സമസ്തയുടെ മറ്റു പോഷക സംഘടനകളിലൊക്കെ തന്നെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ഇരുവിഭാഗങ്ങളും.

Watch Video Report

Full View


Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News