ബഹുമാനിക്കാനുള്ള ഉത്തരവിലും ‘ബഹുമാനക്കുറവ്’;ഉത്തരവിറക്കിയത് മുഖ്യമന്ത്രി മന്ത്രിക്കും മുന്നിൽ ബഹു. എന്ന് രേഖപ്പെടുത്താതെ

കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തണമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്

Update: 2025-09-10 07:37 GMT

തിരുവനന്തപുരം: പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ 'ബഹു ' മുഖ്യമന്ത്രി എന്ന് ചേര്‍ക്കണമെന്ന് നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിലും ‘ബഹുമാനക്കുറവ്. മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നിൽ ബഹു. എന്ന് രേഖപ്പെടുത്താതെയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവിലെ ബഹുമാനക്കുറവ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

ഉത്തരവിന്റെ പൂർണരൂപം:

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് - പൊതു ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങളില്‍ മറുപടി നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.

Advertising
Advertising

പൊതു ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നല്‍കുന്ന മറുപടി സംബന്ധമായ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണെന്നാണ് ഉത്തരവിലുള്ളത്.

ഉത്തരവിന്റെ പകർപ്പ് നൽകേണ്ടവരുടെ പട്ടികയിൽ പറയുന്നതിങ്ങനെയാണ്. ....മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും മറ്റ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്കും.. എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. 




 


Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News