ഫ്ലക്സ് കത്തിച്ചതിൽ പ്രതിഷേധം; വിഴിഞ്ഞം പുളിങ്കൊടിയില്‍ സിപിഎമ്മിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത് കോൺഗ്രസ്

ഓഫീസ് തകർത്തതിൽ സിപിഎം പ്രകടനം നടത്തി

Update: 2026-02-27 17:15 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കൊടിയില്‍ സിപിഎമ്മിന്റെ ഓഫീസ് അടിച്ചുതകര്‍ത്തു കോണ്‍ഗ്രസ്. ഇന്നലെ കോണ്‍ഗ്രസിന്റെ ഫ്ലക്സ് സിപിഎമ്മുകാര്‍ കത്തിച്ചിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് പ്രകടനം പോകുന്നതിനിടെയാണ് സിപിഎം ഓഫീസിനകത്തെ കസേരകളും ഫ്ലക്സുകളും തകര്‍ത്തത്. ഓഫീസിനകത്തെ കസേരകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്താണ് പ്രവർത്തകർ മടങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഓഫീസ് തകര്‍ത്തതില്‍ സിപിഎം പ്രകടനം നടത്തി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News