നിയമസഭാ തെരഞ്ഞെടുപ്പ്; പിണറായി വിജയന്‍ മത്സരിക്കും, രണ്ട് ടേം വ്യവസ്ഥയില്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കി

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി അറിയിച്ചിരുന്നു

Update: 2026-02-27 15:13 GMT

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കും. രണ്ട് ടേം വ്യവസ്ഥയില്‍ പിണറായി വിജയന് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി അറിയിച്ചിരുന്നു. എ. വിജയരാഘവന്റെ കാര്യം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.

തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയില്‍ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. 75 വയസ് കഴിയുമ്പോള്‍ നേതാക്കള്‍ വിരമിക്കണമെന്നതാണ് നിലവില്‍ സിപിഎമ്മിനുള്ളിലെ ചട്ടം. എന്നാല്‍, ഇതില്‍ പിണറായി വിജയന് നേരത്തെ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെന്ന ഇളവ് നല്‍കിയായിരുന്നു പോളിറ്റ് ബ്യൂറോയിലെടുത്തത്.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉറപ്പുവരുത്തുമെന്ന് പോളിറ്റ് ബ്യൂറോ യോഗത്തിന് പിന്നാലെ എം.എ ബേബി വ്യക്തമാക്കിയിരുന്നു. ജില്ലാ തലങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ പരിഗണിച്ചാകും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക. വിജയസാധ്യത മുന്‍നിര്‍ത്തിയാകും നീക്കം. യുവാക്കളും പ്രായമായവരും പട്ടികയില്‍ കാണും. ഒരേ ആളുകള്‍ വീണ്ടും മത്സരിക്കുന്നതില്‍ യോജിപ്പില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അത് വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News