ഉമ്മന്‍ ചാണ്ടിയുടെ പേര് എങ്ങനെ വന്നു? സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് കേരളം ചര്‍ച്ച ചെയ്യണം :ചാണ്ടി ഉമ്മന്‍
'ഈ സര്‍ക്കാരല്ലേ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. പിന്നെ എന്തിന് ചര്‍ച്ച ചെയ്യാന്‍ ഭയക്കണം'
കോട്ടയം: സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് കേരളം ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാത്തതെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. കേരളം ആ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണം. ഈ സര്‍ക്കാരല്ലേ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. പിന്നെ എന്തിന് ചര്‍ച്ച ചെയ്യാന്‍ ഭയക്കണം. ഉമ്മന്‍ ചാണ്ടിയുടെ പേര് സോളാര്‍ കേസില്‍ എങ്ങനെയാണ് വന്നതെന്ന ചോദ്യം ചോദിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഉപദ്രവിച്ചിട്ടില്ല എന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം. ഗണേഷ് കുമാര്‍ അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ മുന്നോട്ട് പോകട്ടെയെന്നും ഇതില്‍ കൂടുതല്‍ മറുപടിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ സമരത്തില്‍ പോയി കൈ കൊടുത്ത സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ പൊളിറ്റിക്‌സില്‍ ശത്രുക്കളില്ല എന്നായിരുന്നു മറുപടി. 'കേരളത്തില്‍ എല്ലാവരും ശത്രുക്കളാണോ. എന്റെ പൊളിറ്റിക്‌സില്‍ ശത്രുക്കളില്ല. ആരും ശത്രുക്കളല്ല. അവരെ കളിയാക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ബിജെപി പ്രവര്‍ത്തകരാണെങ്കിലും അവര്‍ എന്റെ നാട്ടുകാരാണ്' -ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സഹോദരി മത്സരിക്കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ല. പാര്‍ട്ടിയാണ് ഇക്കാര്യം പറയേണ്ടത്. കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി മത്സരിക്കാന്‍ യോഗ്യതയുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ വിജയമാണ്.
കേരള സ്റ്റോറി 2 സിനിമയില്‍ പറയുന്നതൊന്നും കേരളത്തിലുള്ള ആരും വിശ്വസിക്കില്ല. ബീഫ് നിര്‍ബന്ധിച്ച് കഴിപ്പിച്ച ഒരു സംഭവം താന്‍ കേട്ടിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.