നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യ മാധവനെന്ന് ബാലചന്ദ്രകുമാർ

ദൃശ്യങ്ങളെ കുറിച്ച് കാവ്യക്ക് അറിയുമോയെന്ന് തനിക്കറിയില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.

Update: 2022-01-24 01:15 GMT

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യ മാധവനെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദൃശ്യങ്ങളെ കുറിച്ച് കാവ്യക്ക് അറിയുമോയെന്ന് തനിക്കറിയില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. 

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്നും സർക്കാരിന്റെ അപ്പീലിലുണ്ട്. അടുത്തമാസം അവസാനത്തോടെ വിചാരണ പൂർത്തിയാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

Advertising
Advertising

കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപും സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സാക്ഷികളിൽ ഇനി ഒരാളെ മാത്രമാണ് വിസ്തരിക്കാനുള്ളതെന്നും വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. വിചാരണ നീട്ടാൻ സർക്കാർ ആവശ്യപ്പെടുന്നത് ജഡ്ജി മാറുന്നതിനായാണെന്നും ഹരജിയിൽ ആരോപണമുണ്ട്.

സ്‌പെഷ്യൽ എഡിഷനിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ:

Full View



Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News