ബിബിസി ഡോക്യുമെന്ററി; പ്രദർശനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും യുവമോർച്ചയും

ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

Update: 2023-01-24 10:34 GMT

പാലക്കാട് ബി.ജെ.പി പ്രതിഷേധം 

കൊച്ചി: നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ പ്രതിഷേധവുമായി യുവമോർച്ചയും ബി.ജെ.പിയും. എറണാകുളം ലോകോളേജിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിഷേധം. എസ്.എഫ്.ഐ ലോകോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

എന്നാൽ പൊലീസ് തീർത്ത ബാരിക്കേഡുകള്‍ മറികടന്ന് ബി.ജെ.പി പ്രവർത്തകർ ക്യാമ്പസിനകത്തേക്ക് കടക്കാൻ ശ്രമിച്ചാൽ ബി.ജെ.പി പ്രവർത്തകരെ നേരിടുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.

സമാനമായ രീതിയിൽ പാലക്കാട് വിക്ടോറിയ കോളേജിലും യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയാണ് ഡോക്യുമെന്ററി പ്രദർശനത്തിന് നേതൃത്വം നൽകിയത്. ഡോക്യുമെന്ററി പ്രദർശനത്തിന് എതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Advertising
Advertising

Full View

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News