ബി.ബി.സി ഡോക്യുമെന്ററി; പൂജപ്പുരയിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു

പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ തടയുകയും അഞ്ച് തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു

Update: 2023-01-24 13:53 GMT

ബി.ജെ.പി പ്രവർത്തകർക്കെതിരെ ജലപീരങ്കി ഉപയോഗിക്കുന്നു

Advertising

തിരുവനന്തപുരം: പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ ചാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. പ്രദർശനം നടന്നുകൊണ്ടിരിക്കവെ ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്‍റെ നേത്യത്വത്തിൽ ഡോക്യുമെന്ററി തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തുകയായിരുന്നു.

പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ തടയുകയും അഞ്ച് തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

അറുപതോളം ബി.ജെ.പി പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. നൂറ്റി അൻപതോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ ഡോക്യുമെന്ററി പ്രദർശനം തുടരുകയാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News