മലപ്പുറം പൂക്കോട്ടുംപാടത്ത് വീണ്ടും കരടി; ഇത്തവണ എത്തിയത് പകല്‍ സമയത്ത്,ഭീതിയില്‍ പ്രദേശവാസികള്‍

കൂടുവെച്ച് എത്രയും പെട്ടന്ന് കരടിയെ പിടികൂടണമെന്ന് നാട്ടുകാര്‍

Update: 2025-07-13 06:08 GMT
Editor : Lissy P | By : Web Desk

മലപ്പുറം: പൂക്കോട്ടുംപാടത്ത് ജനവാസ മേഖലയിൽ വീണ്ടും കരടി എത്തി. ടി.കെ കോളനിയിലാണ് ഭീതി പരത്തി വീണ്ടും കരടി എത്തിയത്.നേരത്തെ രാത്രി കാലങ്ങളിലായിരുന്നു കരടി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പകലും കരടിയെത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

രാത്രി പ്രദേശത്ത് എത്തുന്ന കരടി സമീപത്തെ ക്ഷേത്രങ്ങളിലെ പൂജാസാധനങ്ങളും എണ്ണയുമെല്ലാം ഭക്ഷിച്ച് മടങ്ങിയിരുന്നു.ആര്‍ആര്‍ടി സംഘങ്ങള്‍ നടത്തിയ തിരച്ചിലിലും കരടിയെ കണ്ടിരുന്നു.എന്നാല്‍ പിടികൂടാനായില്ല.  പകല്‍സമയത്ത് കരടിയിറങ്ങുന്നത് കുട്ടികളടക്കമുള്ളവര്‍ക്ക് ഭീഷണിയാണെന്നും  എത്രയും പെട്ടന്ന് കൂടുവെച്ച് കരടിയെ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News