ബീയാർ പ്രസാദിന്‍റെ മൃതദേഹം ഇന്ന് മങ്കൊമ്പിലെ വീട്ടിലെത്തിക്കും; സംസ്കാരം നാളെ

ഇന്നലെ ഉച്ചയ്ക്ക് ശേഷം ചങ്ങനാശേരിയിലായിരുന്നു ഗാനരചയിതാവും പ്രഭാഷകനുമായിരുന്ന ബീയാർ പ്രസാദിന്‍റെ അന്ത്യം

Update: 2023-01-05 01:25 GMT
Editor : Jaisy Thomas | By : Web Desk

ആലപ്പുഴ: പ്രിയകലാകാരൻ ബീയാർ പ്രസാദ് വിടവാങ്ങിയതിന്‍റെ വേദനയിലാണ് ജന്മനാടായ കുട്ടനാട്. മൃതദേഹം ഇന്നു വൈകിട്ട് മങ്കൊമ്പിലെ വീട്ടിലെത്തിക്കും. നാളെയാണ് സംസ്കാരം.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ചങ്ങനാശേരിയിലായിരുന്നു ഗാനരചയിതാവും പ്രഭാഷകനുമായിരുന്ന ബീയാർ പ്രസാദിന്‍റെ അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്ന ബീയാർ പ്രസാദ് ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഉറ്റവരും നാട്ടുകാരും. മരണവാർത്തയറിഞ്ഞ് നിരവധി പേരാണ് മങ്കൊമ്പിലെ വീട്ടിലേക്കെത്തിയത്. മൃതദേഹം ഇന്നുവൈകിട്ട് നാലുമണിയോടെ വീട്ടിലെത്തിക്കും. വൈകിട്ട് 6 വരെ കോട്ടഭാഗം എൻ.എസ്.എസ് കരയോഗ ഹാളിൽ പൊതുദർശനം.

ബീയാർ പ്രസാദ് പഠിച്ച പുളിങ്കുന്ന് സെന്‍റ് ജോസഫ് സ്‌കൂളിൽ നാളെ രാവിലെ പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News