വന്യജീവി ആക്രമണം; കേന്ദ്ര വനംമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തള്ളി കേരളം

അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ച് കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന വാദം യഥാർത്ഥങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് കേരളത്തിന്‍റെ നിലപാട്

Update: 2024-02-23 01:36 GMT

ഭുപേന്ദര്‍ യാദവ്

തിരുവനന്തപുരം: കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തള്ളി സംസ്ഥാനം. അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ച് കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന വാദം യഥാർഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ് കേരളത്തിന്റെ നിലപാട്. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ട പരിഹാര നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന മന്ത്രിയുടെ വാക്കുകൾ തെറ്റാണെന്നും സംസ്ഥാനം വാദിക്കുന്നു. കേന്ദ്രമന്ത്രിയുടെ പരാമർശം വസ്തുതകൾക്ക് നിർക്കുന്നതല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

Advertising
Advertising

കേന്ദ്ര വനംമന്ത്രി പറഞ്ഞത് പോലെ അത്ര നിസാരമായി അക്രമകാരികളായ വന്യ ജീവികളെ വെടിവെച്ചു കൊല്ലാൻ നിയമം അനുവദിക്കുന്നിലെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം കൊല്ലുന്നതിന് മുന്‍പായി ആ മൃഗത്തെ പിടികൂടാനോ മയക്കുവെടി വെയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ബോധ്യപ്പെടണം. പിടികൂടുന്ന വന്യമൃഗത്തെ വനത്തില്‍ തുറന്നു വിടാന്‍ സാധിക്കാത്ത പക്ഷം മാത്രമെ അതിനെ തടവില്‍ പാര്‍പ്പിക്കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥയെന്നും സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നു.

ഈ കര്‍ശന വ്യവസ്ഥകള്‍ വീണ്ടും കര്‍ശനമാക്കുന്ന നിരവധി നിർദേശങ്ങൾ പല പേരിലായി കേന്ദ്ര ഏജൻസികൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോമ്പന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ടില്‍ (CAMPA) നിന്നും വന്യജീവി ആക്രണമങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് തുക അനുവദിക്കുന്നുവെന്ന കേന്ദ്ര വനം മന്ത്രിയുടെ പരാമർശം തെറ്റാണെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നു. 2016-ലെ ആക്ട് പ്രകാരം വന്യജീവി ആക്രമണത്തിന് പ്രസ്തുത ഫണ്ട് ഉപയോഗിക്കാന്‍ വ്യവസ്ഥയില്ല.പ്രത്യേക സാഹചര്യത്തില്‍ ചെറിയ തുക മാത്രം നഷ്ടപരിഹാരത്തിന് ഉപയോഗിക്കാൻ അനുമതി നൽകുന്നതിനെയാണ് കേന്ദ്ര വനംമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നു.


Full View


സംസ്ഥാന സര്‍ക്കാര്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനായി 620 കോടി രൂപയുടെ ഒരു പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് 2022 ൽ നൽകി. പക്ഷേ ഒരു രൂപ പോലും അനുവദിച്ചില്ലെന്ന വിമർശനവും എ.കെ ശശീന്ദ്രൻ ഉയർത്തുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News