എറണാകുളം കളമശ്ശേരിയിൽ കിടക്ക ഗോഡൗണിൽ വൻ തീപിടിത്തം
ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്
Update: 2025-03-08 07:54 GMT
എറണാകുളം: എറണാകുളം കളമശ്ശേരി എച്ച്എംടിയിൽ വൻ തീപിടിത്തം. കിടക്ക ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കിടക്ക ഗോഡൗൺ പൂര്‍ണമായി കത്തിനശിച്ചു. കൂടംകുളത്ത് നിന്ന് വൈദ്യുതി കൊണ്ടുവരുന്ന പ്രധാന ലൈന്‍ പൊട്ടിവീണിട്ടുണ്ട്.
പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചു. തീപിടിത്തത്തിൽ രണ്ട് വാഹനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സിന്‍റെ കൂടുതല്‍ യൂണിറ്റുകളെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.