ആലപ്പുഴയില്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ കാര്‍ കണ്ടെത്തി

അപകടത്തിൽ പരിക്കേറ്റ ഇടമുറി സ്വദേശി സമീഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

Update: 2021-05-30 08:31 GMT

ആലപ്പുഴ കൈതവനയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്തി. വാഹനം ഓടിച്ചിരുന്ന പാതിരപ്പള്ളി സ്വദേശി ശ്യാമിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ ഇടമുറി സ്വദേശി സമീഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

കൈതവന പക്കി ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് നാലോടുകൂടിയായിരുന്നു സംഭവം. റോഡരികിൽ നിന്ന സമീഷിനെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടായിട്ടും കാറോടിച്ചിരുന്ന ശ്യാം വാഹനം നിർത്താതെ കടന്നുകളഞ്ഞു.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രിയാണ് പൊലീസ് വാഹനം പിടിച്ചെടുത്തത്. അതേസമയം ഗുരുതരമായി പരിക്കേറ്റ സമീഷിനെ വണ്ടാനം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News