കൊച്ചി വെണ്ണലയിൽ കേബിളിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

മരട് സ്വദേശി അനിൽകുമാറിനാണ് പരിക്കേറ്റത്

Update: 2023-01-23 12:14 GMT
Advertising

എറണാകുളം: കൊച്ചിയിൽ വീണ്ടും കേബിളിൽ കുടുങ്ങി അപകടം. വെണ്ണലയിലെ ഇലക്ട്രിക്ക് പോസ്റ്റിലെ കേബിളിൽ തട്ടി ഇരുചക്രവാഹന യാത്രക്കാരൻ പരിക്കേറ്റു. മരട് സ്വദേശി അനിൽ കുമാറാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. അനിൽ കുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് സൈഡിൽ തൂക്കിയിട്ടിരുന്ന കേബിളിൽ തട്ടി മറിയുകയായിരുന്നു. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ അനിൽ കുമാറിനെ ആദ്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മെഡിക്കൽ കൊളേജ് അധികൃതർ അസൗകര്യം അറിച്ചതിനെ തുടർന്ന് കോട്ടയത്തെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

റോഡിരികിൽ അലക്ഷ്യമായി കിടക്കുന്ന കേബിളുകളിൽ തട്ടി ഇരു ചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്ന  നിത്യ സംഭവമാണ്. കോടതി നിർദേശം ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്തപ്പെട്ടവർ മൗനം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. പക്ഷേ ഉത്തരവ് കടലാസിൽ മാത്രമായി ഒതുങ്ങി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News