ബില്‍ക്കിസ് ബാനു കേസ്‌: പ്രതികളെ മോചിപ്പിച്ചതില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ പ്രതിഷേധ സംഗമം

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് മോദി പ്രസംഗിക്കുമ്പോഴാണ് പ്രതികളെ തുറന്ന് വിടുന്നതെന്ന് സംസ്‌ഥാന പ്രസിഡന്റ് അസൂറ പറഞ്ഞു

Update: 2022-08-20 03:28 GMT
Advertising

കൊച്ചി: ബിൽകിസ് ബാനു കേസിൽ പ്രതികളെ ശിക്ഷാ ഇളവ് നൽകി പുറത്തുവിട്ട ഗുജറാത്ത് സർക്കാർ നടപടിയിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ജില്ലയുടെ വിവിധയിടങ്ങളില്‍ റാലി സംഘടിപ്പിച്ചും പ്രതീകാത്മക ഉത്തരവ് കത്തിച്ചും കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് മോദി പ്രസംഗിക്കുമ്പോഴാണ് പ്രതികളെ തുറന്ന് വിടുന്നതെന്ന് സംസ്‌ഥാന പ്രസിഡന്റ് അസൂറ പറഞ്ഞു. ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിൽ നടന്ന സംഗമത്തിൽ ജാസ്മിൻ സിയാദ്, അസ്മ സിറാജ് എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് സമിതി അംഗം പ്രേമാ .ജി . പിഷാരടി, ജില്ലാ പ്രസിഡന്റ് ജാസ്മിൻ സിയാദ് ജില്ലാ സെക്രട്ടറിമാരായ മുനീറ കുന്നത്തുനാട് റഷീദ നാസർ അസ്മ സിറാജ് എന്നിവർ റാലിയെ അഭിസംബോധന ചെയ്തു. മണ്ഡലം കൺവീനർമാരായാ സുമയ്യ ഷക്കീർ, ലുബ്ന അസീർ ജില്ല സമിതി അംഗങ്ങളായ ഷംല നസീർ , ഹസീന ഷുക്കൂർ പഞ്ചായത്ത് അസി.കൺവീനർ സൈന അഷ്റഫ് എന്നിവർ റാലിക്ക്‌ നേതൃത്വം നൽകി.

അതേസമയം കേസിലെ പ്രതികളെ മോചിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കത്ത്. തെലങ്കാന നിയമസഭാ കൗണ്‍സില്‍ അംഗം കെ.കവിതയാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ തേടി കത്തയച്ചത്. ആഭ്യന്തരമന്ത്രാലയമിറക്കിയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് കത്തിലെ പ്രധാന ആരോപണം.



Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News