'സിപിഐ സിപിഎമ്മിന്റെ ബി ടീമല്ല, ആ കിനാവ് ആരും കാണേണ്ടതില്ല'; ബിനോയ് വിശ്വം

രാഷ്ട്രീയമായി എൽഡിഎഫിനെ എതിർക്കുന്നവർ പോലും മൂന്നാം പിണറായി വിജയൻ സർക്കാരിനെ പിന്തുണക്കുന്നുവെന്ന് എം.വി ഗോവിന്ദൻ

Update: 2025-10-01 08:16 GMT
Editor : ലിസി. പി | By : Web Desk

ബിനോയ് വിശ്വം Photo| MediaOne

തിരുവനന്തപുരം: സിപിഐ സിപിഎമ്മിന്റെ ബി ടീമല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ആ കിനാവ് ആരും കാണേണ്ടതില്ലെന്നും  ബിനോയ് വിശ്വം പറഞ്ഞു. സിപിഐ വ്യക്തിത്വം പണയപ്പെടുത്തില്ലെന്നും സിപിഐയുടെ യൂട്യൂബ് ചാനലായ 'കനലിൽ' ബിനോയ് വിശ്വം പറയുന്നു. മുന്നണിക്കകത്ത് സിപിഐ എടുത്ത നിലപാടുകൾ വിജയം കണ്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, രാഷ്ട്രീയമായി എൽഡിഎഫിനെ എതിർക്കുന്നവർ പോലും മൂന്നാം പിണറായി വിജയൻ സർക്കാരിനെ പിന്തുണക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.മൂന്നാം ടേമിലേക്കുള്ള യാത്രയുടെ പടിവാതിക്കലാണ് എൽഡിഎഫ് . സാമുദായിക സംഘടനകളും വ്യത്യസ്ത രാഷ്ട്രീയ ചേരിയിൽ ഉള്ളവരും എൽഡിഎഫിന്റെ മൂന്നാം വരവിനെ സ്വാഗതം ചെയ്യുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News