പക്ഷിപ്പനി; ആലപ്പുഴയിൽ വളർത്തുപക്ഷികളെയടക്കം ഇന്ന് കൊന്നുതുടങ്ങും

ഹരിപ്പാട് നഗരസഭയിൽ വഴുതാനം പാടശേഖരത്തെ താറാവുകൾക്കാണ് പക്ഷിപ്പനി ബാധിച്ചത്

Update: 2022-10-27 01:36 GMT
Editor : banuisahak | By : Web Desk
Advertising

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച പ്രദേശത്തെ പ്രതിരോധ നടപടികൾ തുടങ്ങി. രാവിലെ പത്തോടെ പക്ഷികളെ കൊന്ന് തുടങ്ങും. ഹരിപ്പാട് നഗരസഭയിൽ വഴുതാനം പാടശേഖരത്തെ താറാവുകൾക്കാണ് പക്ഷിപ്പനി ബാധിച്ചത്. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ അടക്കം കൊല്ലും.

ആകെ ഇരുപതിനായിരത്തി നാനൂറ്റി എഴുപത്തൊന്ന് പക്ഷികളെ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ സമീപത്തെ 15 പഞ്ചായത്തുകളിൽ കോഴി, കാട, താറാവ് എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽപ്പനയും ഉപയോഗവും നിരോധിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News