ഞെളിയൻപറമ്പ് സന്ദർശിക്കാനെത്തിയ ബി.ജെ.പി കൗൺസിലർമാരെ പൂട്ടിയിട്ടു

പൊലീസ് സ്ഥലത്തെത്തിയാണ് ഗേറ്റ് തുറന്നത്

Update: 2023-03-13 14:37 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിക്കാനെത്തിയ ബി.ജെ.പി കൗൺസിലർമാരെ പൂട്ടിയിട്ടു. കോർപറേഷനിൽ നിന്ന് ഔദ്യോഗിക സന്ദർശനത്തിനെത്തിയ കൗൺസിലർമാരെയും ഒപ്പം വന്ന മാധ്യമ പ്രവർത്തകരെയുമാണ് പൂട്ടിയിട്ടത്.

പ്ലാന്റിനുള്ളിൽ കയറിയ കൗൺസിലർമാർ സന്ദർശന ശേഷം തിരികെ എത്തിയപ്പോൾ ഗേറ്റ് തുറക്കാൻ ജീവനക്കാരൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഗേറ്റ് തുറന്നത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ അപാകതകൾ ഉണ്ടെന്നും ഇതിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ധർണ നടത്തുമെന്നും കൗൺസിലർമാർ പറഞ്ഞു.

Advertising
Advertising
Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News