ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ മുന്‍ ബിജെപി നേതാവ് പിടിയില്‍

ബിജെപി കുന്നംകുളം മുന്‍സിപ്പല്‍ മുന്‍ സെക്രട്ടറി സജീഷ്, ദീപു, രാജി എന്നിവരെയാണ് പിടികൂടിയത്

Update: 2021-10-07 13:18 GMT
Editor : Dibin Gopan | By : Web Desk

ട്രെയിനില്‍ കഞ്ചാവ് കടത്തിയ ബിജെപി മുന്‍ പ്രാദേശിക നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. വിശാഖ പട്ടണത്ത് നിന്നും തൃശ്ശൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് പിടിയിലായത്. ഷാലിമാര്‍ - തിരുവനന്തപുരം എക്‌സ്പ്രസിലാണ് കഞ്ചാവ് കടത്തിയത്. കോവിഡ് മൂലം സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയതോടെയാണ് ട്രെയിന്‍ വഴിയുള്ള കഞ്ചാവ് കടത്ത് വര്‍ധിച്ചത്. കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തോന്നിക്കുന്നതിനാണ് കഞ്ചാവ് മാഫിയ സ്ത്രീകളെയും , കുട്ടികളെയും ഒപ്പം കൂട്ടുന്നത്. എക്‌സൈസ് സംഘവും , ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Advertising
Advertising

4 കിലോ 800 ഗ്രാം കഞ്ചാവാണ് കടത്തിയത്. പരിശോധന ഭയന്ന് ട്രെയിനില്‍ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. യുവമോര്‍ച്ച മുന്‍ കുന്നംകുളം മുന്‍സിപ്പല്‍ സെക്രട്ടറി സജീഷ് , കൂട്ടാളി ദീപു, രാജി എന്നിവരാണ് പിടിയിലായത്. മൂന്ന് പേര്‍ക്ക് എതിരെയും കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ട്. രാഷ്ട്രീയ കൊലപാത ശ്രമം ഉള്‍പെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളത്. പ്രതികള്‍ ഇതിന് മുന്‍മ്പും കഞ്ചാവ് കടത്തിയി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശാഖ പട്ടണത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News