തിരുമല അനിലിൻ്റെ ആത്മഹത്യ: നേതൃത്വത്തെ കുരുക്കിലാക്കി ബിജെപി നേതാവിൻ്റെ ഫേസ്ബുക് പോസ്റ്റ്

താനും സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്നുവെന്നും എം.എസ് കുമാർ പറഞ്ഞു

Update: 2025-11-01 06:55 GMT

തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ നേതൃത്വത്തെ കുരുക്കിലാക്കി ബിജെപി നേതാവ് എം.എസ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്. അനിൽ പ്രസിഡന്റായ സഹകരണസംഘത്തിലെ വായ്പയെടുത്തവരെ കൊണ്ട് തിരിച്ചടപ്പിക്കാൻ എങ്കിലും നേതൃത്വത്തിന് ഇടപെടാമായിരുന്നും ഫേസ്ബുക് പോസ്റ്റിൽ.

താനും സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്നുവെന്നും എം.എസ് കുമാർ പറഞ്ഞു. തന്റെ സഹകരണ സംഘത്തിൽ നിന്നും നേതാക്കൾ അടക്കമുള്ളവർ വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നില്ല. ഇവരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും പോസ്റ്റിൽ. ബിജെപി മുൻ സംസ്ഥാന വക്താവ് കൂടിയാണ് എം.എസ് കുമാർ.

Advertising
Advertising

ആത്മഹത്യചെയ്ത തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തവരിൽ ബിജെപി നേതാക്കളുമുണ്ട്. സംസ്ഥാന നേതാക്കൾ മുതൽ ബിജെപി കൗൺസിലർമാർ വരെ വായ്പ എടുത്തവരുടെ പട്ടികയിലുണ്ട്.എട്ട് ലക്ഷം മുതൽ 12 ലക്ഷം വരെയാണ് നേതാക്കൾ വായ്പ എടുത്തത്.

ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു അനിലിന്‍റെ ആത്മഹത്യാക്കുറിപ്പ്. നമ്മുടെ ആളുകളെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ആരും പണം തിരിച്ചടച്ചില്ല, ‌ഇതാണ് ബാങ്ക് പ്രതിസന്ധിക്ക് കാരണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു'- കുറിപ്പില്‍ പറയുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News