'2024ൽ ബിജെപി തറപറ്റും': ഹുങ്കിനുള്ള മറുപടിയാണ് കർണാടക ഫലമെന്ന് മുഖ്യമന്ത്രി

ബിജെപിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നുവെന്നും മുഖ്യമന്ത്രി

Update: 2023-05-14 14:58 GMT
Advertising

തൃശൂർ: കർണാടക തെരഞ്ഞെടുപ്പ് ഫലം വർഗീയ അജണ്ടകളുമായി മുന്നോട്ടു പോയ ബിജെപിക്കുള്ള തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നുവെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തറ പറ്റുമെന്നതിൽ സംശയമില്ല എന്നും രണ്ടാം പിണറായി സർക്കാരിന്റെ വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

"വർഗീയ അജണ്ടകളുമായി മുന്നോട്ടു പോയ ബിജെപിക്കുള്ള തിരിച്ചടിയാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം. അവരുടെ ഹുങ്കിനുള്ള മറുപടി. ഏക സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളുമായി മുന്നോട്ടു പോകാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ ബിജെപിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നു. രാജ്യത്തിന്റെ മുന്നോട്ടു പോക്കിനുള്ള സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം. എല്ലാവരും അത് ഉൾക്കൊള്ളണം".

Full View

"കോൺഗ്രസും രാജ്യത്തിന്റെ സാഹചര്യം മനസ്സിലാക്കേണ്ടതുണ്ട്. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. ബിജെപിക്ക് എതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടി യോജിപ്പിക്കാനാകണം. ഒറ്റ കക്ഷിക്ക് മാത്രമായി അതിന് കഴിയില്ല. ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യത്സമാണ്. എന്ത് തന്നെയായാലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തറ പറ്റുമെന്നതിൽ സംശയമില്ല. അതിനുള്ള നാന്ദി കുറിച്ചു". മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News