പൊന്നാനിയിലും ഗവർണർക്ക് നേരെ കരിങ്കൊടി; എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റുചെയ്‌ത്‌ നീക്കി

ആരിഫ് മുഹമ്മദ് ഖാനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് എതിരെ കോൺഗ്രസിലും പ്രതിഷേധമുയർന്നിരുന്നു.

Update: 2024-01-10 06:16 GMT
Editor : banuisahak | By : banuisahak

മലപ്പുറം: മുൻ എം. എൽ. എയും കോൺഗ്രസ് നേതാവുമായ പി.ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ പൊന്നാനിയിൽ എത്തിയ ഗവർണർക്ക് നേരെ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. ഗവർണർക്കെതിരെ ബാനറുകളും ഉയർത്തിയിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് എതിരെ കോൺഗ്രസിലും പ്രതിഷേധമുയർന്നിരുന്നു.

എസ്എഫ്ഐ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് സിഐടിയു പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി. പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധങ്ങൾ വകവെക്കാതെ ഗവർണർ വേദിയിലെത്തിയിട്ടുണ്ട്.

വിഎം സുധീരൻ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നു. ഗവർണറാണ് പരിപാടി ഉദ്‌ഘാടനം ചെയ്യുക. പൊന്നാനിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - banuisahak

contributor

Similar News