തൃശൂരില്‍ കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

ക്വാറി ഉടമയുടെ സഹോദരന്‍ അബ്ദുല്‍ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Update: 2021-06-21 16:16 GMT

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തലപ്പിള്ളി മുള്ളൂര്‍ക്കര വില്ലേജില്‍ ആറ്റൂര്‍ വാഴക്കോട് എന്ന സ്ഥലത്തെ ക്വാറിയിലാണ് സ്‌ഫോടനമുണ്ടായത്.

ക്വാറി ഉടമയുടെ സഹോദരന്‍ അബ്ദുല്‍ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലും ഒരാളെ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണ്.

പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ആറു മാസമായി പ്രവര്‍ത്തിക്കാതിരുന്ന ക്വാറിയില്‍ രാത്രി ഏഴെ മുക്കാലോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News