'പാണക്കാട് കുടുംബത്തിൽ നിന്ന് ലഭിച്ച അനുഗ്രഹവും ആശിർവാദവുമാണ് ഏറ്റവും വലിയ ശക്തി'; ആര്യാടൻ ഷൗക്കത്ത്
ഷൗക്കത്തിൻ്റെ കുടുംബവുമായി ഏറ്റവും അടുത്ത സൗഹൃദ ബന്ധമാണ് കൊടപ്പനക്കൽ തറവാടിനെന്ന് മുനവ്വറലി ശിഹാഖ് തങ്ങൾ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ആര്യാടൻ ഷൗക്കത്തിൻ്റെ കുടുംബവുമായി ഏറ്റവും അടുത്ത സൗഹൃദ ബന്ധമാണ് കൊടപ്പനക്കൽ തറവാടിനെന്ന് മുനവ്വറലി ശിഹാഖ് തങ്ങൾ.പാണക്കാട് കുടുംബത്തിൽ നിന്ന് ലഭിച്ച അനുഗ്രഹമാണ് തെരഞ്ഞെടുപ്പിലെ വലിയ ഭാഗ്യമെന്ന് ആര്യാടൻ ഷൗക്കത്തും പറഞ്ഞു. നിലമ്പൂരിൽ യൂത്ത് ലീഗ് നേതൃ കൺവെൻഷനിലാണ് നേതാക്കൾ ഒരുമിച്ചെത്തിയത്.
'ഇന്ന് വര്‍ത്തമാന കാലത്ത് എന്‍റെ ഏറ്റവും വലിയ ശക്തിയും സ്രോതസ്സും എനിക്ക് കിട്ടയത് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് ലഭിച്ച അനുഗ്രഹവും ആശിര്‍വാദവുമാണെന്ന് എവിടെ പറയാനും മടിയില്ല.എന്നെ അത്രമാത്രം ഹൃദ്യമായാണ് സ്വീകരിച്ചത്.എനിക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ തയ്യാറായിട്ടാണ് എത്തിയത്. നിലമ്പൂരില്‍ യുഡിഎഫിന് വോട്ടില്ലാഞ്ഞിട്ടല്ല,ഒരുമിച്ച് മുന്നോട്ട് പോകത്തത് കൊണ്ടുമല്ല,ചില അബദ്ധങ്ങളൊക്കെ പലപ്പോഴും പറ്റിയതു കൊണ്ടുമാത്രമാണ്. ചരിത്രപരമായ മുന്നേറ്റമാണ് നടക്കുന്നത്. വലിയ വിജയം യുഡിഎഫിന് കിട്ടുമെന്നാണ് പ്രതീക്ഷ.അതിനുള്ള അന്തരീക്ഷം ഇവിടെയുണ്ട്.' ഷൗക്കത്ത് മീഡിയവണിനോട് പറഞ്ഞു.