പൊന്നാനിയിൽ വള്ളം മറിഞ്ഞ് അപകടം: കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

ഫൈബർ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്

Update: 2021-10-23 01:51 GMT
Editor : Shaheer | By : Web Desk
Advertising

പൊന്നാനിയിൽ വള്ളം അപകടത്തിൽപെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നാവികസേനയുടെയും തീരദേശ സംരക്ഷണസേനയുടെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ നടക്കുന്നത്. മോശം കാലാവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. കാണാതായവരിൽ പൊന്നാനി മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ബേപ്പൂർ ഉൾക്കടലിൽനിന്ന് കണ്ടെത്തിയത്.

പത്ത് ദിവസംമുൻപാണ് മുഹമ്മദലി ഉൾപ്പെ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത്. കടലിലെ രക്ഷാപ്രവർത്തനത്തിന് ജില്ലയിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ്ങും താനൂർ കേന്ദ്രീകരിച്ച് പെട്രോൾ ബോട്ടും സജ്ജീകരിക്കുന്നതിനായി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News